പള്ളുരുത്തി: വർഷങ്ങളായി തകർന്ന് കിടക്കുന്ന ചെല്ലാനം, കണ്ടക്കടവ് പുത്തൻതോട് സ്കൂൾ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. കോൺഗ്രസ് ചെല്ലാനം മണ്ഡലം പ്രസിഡന്‍റ് തോമസ് ഗ്രിഗറി സമരം ഉദ്ഘാടനം ചെയ്തു. ദാസ് ഓടത്തക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺ മണ്ഡലം പ്രസിഡണ്ട് ജിനു കെ. വിൻസന്റ്, സേവ്യർ തോലാട്ട് , സജീവ് ഫ്രാൻസീസ്, സലിം കണ്ടക്കടവ്, ബെന്നി വാൽമുതുക്, കെ.ജെ ജോമേഷ് ,വിനീത് തിലകൻ, ക്ലമന്റ് റോബർട്ട് , ജോസഫ് മുതുകേൽ , ഔസേഫ് പുന്നക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.