'ഇൻഡിഗാഗ' മ്യൂസിക്‌ കൺസർട്ട്‌ എട്ടിന്‌ ബോൾഗാട്ടി ഗ്രൗണ്ടിൽ

കൊച്ചി: വണ്ടർമാൾ മീഡിയയുടെ നേതൃത്വത്തിൽ 'ഇൻഡിഗാഗ' മ്യൂസിക്‌ കൺസർട്ട്‌ ഈ മാസം എട്ടിന്‌ ബോൾഗാട്ടി ഗ്രൗണ്ടിൽ അരങ്ങേറുമെന്ന്‌ സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആറ്​ ബാൻഡുകളും ആറ്​ പാട്ടുകാരും ഒരുമിക്കുന്ന കൺസർട്ടിൽ ഹരീഷ്‌ രാമകൃഷ്ണൻ, സിതാര കൃഷ്‌ണകുമാർ, ജോബ്‌ കുര്യൻ തുടങ്ങിയ പ്രമുഖർക്കൊപ്പം അവിയൽ, തൈക്കൂടം ബ്രിഡ്‌ജ്‌ തുടങ്ങിയ പ്രമുഖ ബാൻഡുകളും അണിനിരക്കും. വൈകീട്ട്‌ അഞ്ചുമുതലാണ്​ പരിപാടി. ഹരീഷ്‌ രാമകൃഷ്‌ണൻ, സിതാര കൃഷ്‌ണകുമാർ, സുജിത്ത്‌ ഉണ്ണിത്താൻ, മിഥുൻരാജ്‌, സുമേഷ്‌ ലാൽ, ലക്ഷ്മി വേണുഗോപാൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.