നെടുമ്പാശ്ശേരി: ജില്ല നേതൃത്വം ഇടപെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി തർക്കം പരിഹരിച്ചു. യൂത്ത് കോൺഗ്രസിലെ ജോബി നെൽക്കരയെയാണ് സ്ഥാനാർഥിയായി അംഗീകരിച്ചത്. ഒമ്പതുപേരാണ് സ്ഥാനാർഥിത്വത്തിനായി രംഗത്തുവന്നത്. മുൻ പഞ്ചായത്ത് പ്രസിഡൻറുകൂടിയായ കോൺഗ്രസിലെ പി.വൈ. വർഗീസിന്റെ രാജിയാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. കഴിഞ്ഞ തവണ വിമതനുണ്ടായിട്ടും കോൺഗ്രസ് വിജയിച്ചു. സി.പി.ഐ ഇക്കുറി സ്വതന്ത്രനെയാണ് രംഗത്തിറക്കിയത്. ബി.ജെ.പിയും രംഗത്തുണ്ട്. 19 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അംഗബലം തുല്യമായതിനെ തുടർന്ന് കോൺഗ്രസ് വിമതനെ പ്രസിഡൻറ് സ്ഥാനത്തേക്ക് പിന്തുണക്കാൻ കോൺഗ്രസ് നിർബന്ധിതമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.