മട്ടാഞ്ചേരി: കൊച്ചി നഗരസഭയിൽ മാലിന്യം കുമിഞ്ഞ് കൂടുന്നു. ആവശ്യത്തിന് തൊഴിലാളികളില്ലാത്തതാണ് പ്രശ്നം. നഗരത്തിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വേണ്ടി ഹീൽ പദ്ധതി കൊണ്ടുവരികയും ഓരോ വാർഡുകളിലും കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും അഞ്ച് തൊഴിലാളികളെ വീതം കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാർച്ച് 31 മുതൽ ഈ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞു. അടുത്ത ആറ് മാസകാലത്തേക്കുള്ള അനുമതിയും പ്രതീക്ഷിച്ച് ഈ തൊഴിലാളികൾ കാത്തിരിക്കുകയാണ്. 355 കരാർ തൊഴിലാളികളാണ് ഇത്തരത്തിൽ പുറത്ത് നിൽക്കുന്നത്. എന്നാൽ, എംപ്ലോയ്‌മെന്‍റിൽ നിന്നുള്ള 180 തൊഴിലാളികളുടെ നിയമനത്തിനായുള്ള ഫയൽ മേയറുടെ മേശപുറത്തിരിക്കുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഹെൽത്ത് സർക്കിളുകളിൽ നിലവിലുള്ള സി.എൽ.ആർ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് എംപ്ലോയ്‌മെന്റ് ലിസ്റ്റിലുള്ള 180 പേരുടെ നിയമനം നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഹീൽ പദ്ധതിയിൽ ഉള്ള തൊഴിലാളികളെയോ സി.എൽ.ആർ ജീവനക്കാരെയോ അടിയന്തരമായി മേയർ നിയമിച്ചില്ലെങ്കിൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ പറഞ്ഞു. ചിത്രം: റോഡരികിൽ മാലിന്യം കെട്ടിക്കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.