കൊച്ചി: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യനിർണയത്തിലെ പരിഷ്കാര പരീക്ഷണങ്ങൾ അവസാനിപ്പിക്കണമെന്നും മൂല്യനിർണയ രീതിയും ക്യാമ്പുകളും അനുവദിക്കുന്നത് മുൻവർഷങ്ങളിലെ പോലെ ക്രമീകരിക്കുന്നതിന് നടപടി വേണമെന്നും കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഒരുദിവസം മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ചത് തികച്ചും അശാസ്ത്രീയമാണെന്നും പുനഃപരിശോധിച്ച് നിലവിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് രഞ്ജിത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.എ. ഉണ്ണി, സി.വി. വിജയൻ, ഷക്കീല ബീവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിൻസൻറ് ജോസഫ്, സാബു വർഗീസ്, റിബിൻ കെ.എ, ബിജു ആൻറണി, തോമസ് പീറ്റർ, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.