എൽ.ഐ.സി സ്വകാര്യവത്​കരണത്തിനെതിരെ ജില്ല കൺവെൻഷൻ

ആലുവ: എൽ.ഐ.സി സ്വകാര്യവത്​കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയ‍ൻെറ നേതൃത്വത്തിൽ ജില്ല ജനകീയ കൺവെൻഷൻ നടത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന്​ ആലുവ എഫ്.ബി.ഒ.എ ഹാളിലാണ് പരിപാടി. സംഘാടക സമിതി രൂപവത്​കരണ യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വി.പി. ജോർജ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ, എൻ.ടി.യു.ഐ നേതാവ് വിശ്വകല തങ്കപ്പൻ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ടി.യു.സി.ഐ നേതാവ് ടി.ബി. മിനി എന്നിവർ സംസാരിച്ചു. പി. നവകുമാർ സ്വാഗതവും പി.എം. സഹീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.