കാക്കനാട്: കെ- റെയിലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു. ജോയന്‍റ് കൗൺസിൽ ജില്ല സമ്മേളനത്തോടനുബന്ധിച്ച് കാക്കനാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഹുസൈൻ പുതുവന അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. ഷാനവാസ് ഖാൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ. അനീഷ്, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ ബിന്ദു രാജൻ, പി. അജിത്ത്, എസ്.കെ.എം ബഷീർ, സി.എ. കുമാരി തുടങ്ങിയവർ, ജില്ല സെക്രട്ടറി ശ്രീജി തോമസ്, ട്രഷറർ കെ.കെ. ശ്രീജേഷ്, ജോ. സെക്രട്ടറി സി. ബ്രഹ്മഗോപാലൻ, സ്വാഗതസംഘം ജനറൽ കൺവീനർ സജു ഉണ്ണികൃഷ്ണൻ, എ.ജി. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു ഫോട്ടോ : ജോയന്‍റ് കൗൺസിൽ ജില്ല സമ്മേളന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.