ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു

പാലാ: ബൈക്കിടിച്ച് കാൽനടക്കാരനായ തമിഴ്നാട് സ്വദേശി മരിച്ചു. പുലിയന്നൂർ മണ്ണുശ്ശേരിൽ എൽ.പി. മുരുകനാണ് (46) മരിച്ചത്. പാലാ-ഏറ്റുമാനൂർ ഹൈവേയിൽ പുലിയന്നൂർ കാണിക്കമണ്ഡപം ജങ്​ഷനിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന മുരുകനെ ബൈക്ക് ഇടിക്കുകയായിരുന്നു. 30 വർഷമായി പാലാ മേഖലയിൽ മേസ്തിരിപ്പണി ചെയ്തുവരുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്​മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തമിഴ്നാട്ടിലെ ഉസലാംപെട്ടി പൊതുശ്മശാനത്തിൽ. ഭാര്യ: ചിത്ര മുരുകൻ. മക്കൾ: അജിത്, അഭിരാമി. മരുമകൾ: ഡയാന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.