ഭൂമി തട്ടിയെടുക്കാനുള്ള നീക്കം അവസാനിപ്പിക്കണം -യു.ഡി.എഫ്

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥലവും വീടുമില്ലാത്ത കുടുംബങ്ങൾക്ക് അവകാശപ്പെട്ട സർക്കാർ പാട്ടമായ ഭൂമി വ്യവസായ പാർക്കി‍ൻെറ മറവിൽ തട്ടിയെടുക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തുടർ സമരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി യു.ഡി.എഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്ത്​ പെർമിറ്റി‍ൻെറ മറവിൽ റബർ മരങ്ങൾ മുറിച്ചുകടത്തി കുന്നും മലയും ഇടിച്ചുനിരത്തി ആയിരക്കണക്കിന് ലോഡ് മണ്ണുൾപ്പെടെ കടത്തിക്കൊണ്ടുപോയി വൻ കൊള്ളയാണ് ഭൂമിയിൽ നടന്നത്. മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറി ലൈഫ് ഭവന പദ്ധതിക്ക്​ അപേക്ഷ സമർപ്പിച്ചിരിക്കുന്ന കുടുംബങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഭീമഹരജി ഗവർണർ ഉൾപ്പെടെയുള്ളവർക്ക് നൽകാനാണ് തീരുമാനം. തുടർന്നും ഈ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കാനും ഭൂരഹിത ഭവനരഹിതരെ സംഘടിപ്പിച്ച് പദ്ധതിസ്ഥലത്ത് കുടിൽ കെട്ടി സമരത്തിനുമാണ് തീരുമാനം. യോഗത്തിൽ പി.എ.എം. ബഷീർ, പി.എം. സക്കരിയ, അലി പടിഞ്ഞാറേച്ചാലിൽ, കെ.എം. കുഞ്ഞുബാവ, എം.വി. റെജി, മുഹമ്മദ് കൊളത്താപ്പിള്ളി, ഷമീർ പാറപ്പാട്ട്, വി.എം. സത്താർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.