ചേലാമറ്റത്ത്​ വില്ലേജ് ഓഫിസറില്ല; അപേക്ഷകര്‍ വലയുന്നു

പെരുമ്പാവൂര്‍: ചേലാമറ്റം വില്ലേജ് ഓഫിസില്‍ ഓഫിസർ ഇല്ലാത്തതുമൂലം അപേക്ഷകര്‍ വലയുന്നു. നിലവിലുണ്ടായിരുന്ന ഓഫിസര്‍ക്ക് ഉദ്യോഗക്കയറ്റം കിട്ടി പോയശേഷം പുതുതായി ആരും ചാര്‍ജെടുത്തിട്ടില്ല. 15 ദിവസത്തോളമായുള്ള ഉദ്യോഗസ്ഥ‍ൻെറ അഭാവം വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസില്‍ എത്തുന്നവരെ വലക്കുന്നുണ്ട്. പുതുതായി നിയമിതനായ ഉദ്യോഗസ്ഥന്‍ ചാര്‍ജ് എടുക്കാതെ ലീവെടുത്തെന്നാണ് വിവരം. ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന ആളുകള്‍ ഓഫിസര്‍ ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പകരം കൂവപ്പടി വില്ലേജ് ഓഫിസര്‍ക്ക് ചാര്‍ജ് നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തി‍ൻെറ പരിധിയിലെ ഫയലുകള്‍ തീര്‍പ്പാക്കി കഴിയുമ്പോള്‍ ഇവിടത്തേത് പരിഹരിക്കാനാകുന്നില്ല. പരാതി വ്യാപകമായതോടെ തഹസില്‍ദാര്‍ കലക്ടറേറ്റുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് കൂവപ്പടി വില്ലേജ് ഓഫിസര്‍ക്ക് ചാര്‍ജ് നല്‍കിയത്. കൂവപ്പടി, ഒക്കല്‍ വില്ലേജ് പരിധിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. നിയോജക മണ്ഡലത്തില്‍ കാറ്റും ഇടിമിന്നലും നാശം വിതച്ച വില്ലേജുകളാണ് ഇവ. ചെറുതല്ലാത്ത കൃഷിനാശമാണ് ഉണ്ടായത്. ഇതി‍ൻെറ നഷ്ടപരിഹാരത്തിനുള്ള നിരവധി അപേക്ഷ പരിഹരിക്കേണ്ടതുണ്ട്. അക്ഷയ സെന്‍ററുകളില്‍നിന്ന് അയക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് തീര്‍പ്പാക്കേണ്ടിടത്ത്​ പലതും മുടങ്ങിയ സ്ഥിതിയാണ്. സ്ഥലം പോക്കുവരവ്, കരം തീര്‍ക്കല്‍ തുടങ്ങിയ ജോലികള്‍ മറ്റുജീവനക്കാര്‍ പരിഹരിക്കുന്നുണ്ടെങ്കിലും ഓഫിസറുടെ കൈയൊപ്പ് പ്രശ്‌നമായി മാറുകയാണ്. em pbvr 1 Chair ചേലാമറ്റം വില്ലേജ് ഓഫിസില്‍ ഒഴിഞ്ഞുകിടക്കുന്ന ഓഫിസറുടെ കസേര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.