കേരള മാനേജ്‌മെന്റ് അസോസിയേഷന്​ വനിത പ്രസിഡന്റ്

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്​​ (കെ.എം.എ) 65 വര്‍ഷത്തിനിടയിൽ രണ്ടാമത്തെ വനിത പ്രസിഡന്റ്. 53ാമത് പ്രസിഡന്റായി ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വിസസ് സി.ഇ.ഒ എല്‍. നിര്‍മല ചുമതലയേറ്റു. ഹോണററി സെക്രട്ടറിയായി പൂവത്ത് ഇന്റര്‍നാഷനല്‍ സ്ഥാപകനും ഉടമയുമായ അല്‍ജിയേഴ്‌സ് ഖാലിദ്​ തെരഞ്ഞെടുക്കപ്പെട്ടു. എ. ബാലകൃഷ്ണന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്​), ബിബു പൊന്നൂരാന്‍ (വൈസ് പ്രസിഡന്റ്​), ദിലീപ് നാരായണന്‍ (ഹോണററി ജോയന്റ് സെക്രട്ടറി), ജോണ്‍സണ്‍ മാത്യു (ഹോണററി ട്രഷറർ) ആര്‍. മാധവ് ചന്ദ്രന്‍ (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്​) എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ. ഡോ. അനില്‍ ജോസഫ്, കെ. അനില്‍ വര്‍മ, കെ. ഹരികുമാര്‍, ഹേമന്ദ് എച്ച്. ബഹുറ, ജോമോന്‍ കെ. ജോർജ്​, സി.എസ്. കര്‍ത്ത, എ.സി.​കെ നായര്‍, ആര്‍. ശ്രീകുമാര്‍, സുജാത മാധവ് ചന്ദ്രന്‍ എന്നിവരാണ്​ മാനേജിങ്​​ കമ്മിറ്റിയംഗങ്ങൾ. ഫോട്ടോ അടിക്കുറിപ്പ്: EKG KMA PRESIDENT കെ.എം.എ പ്രസിഡന്റ് നിര്‍മല EKG KMA Ho. SECRETARY കെ.എം.എ ഹോണററി സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.