കെ-റെയിലിനെതിരെ സാംസ്കാരികസംഗമം നാളെ

കൊച്ചി: കെ-റെയിൽ സിൽവർലൈൻ വിരുദ്ധ സാംസ്കാരിക സംഗമം തിങ്കളാഴ്ച എറണാകുളത്ത് നടക്കും. ഇന്ത്യൻ റെയിൽവേ മുൻ ചീഫ് എൻജിനീയറും സിൽവർ ലൈൻ പദ്ധതിയുടെ അപകടകരമായ രൂപകൽപനയെക്കുറിച്ച് ആദ്യമായി കേരള ജനതയെയും സർക്കാറിനെയും ധരിപ്പിച്ച റെയിൽ സാങ്കേതിക വിദഗ്ധനുമായ അലോക് വർമ ഉദ്ഘാടനം ചെയ്യും. കച്ചേരിപ്പടി ആശിർഭവൻ ഹാളിൽ ഉച്ചക്ക് രണ്ടിന് സാംസ്കാരിക പരിപാടികൾക്ക് തുടക്കമാവും. മൂന്നിനാണ് സംഗമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.