രാമൻചിറ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി

കൂത്താട്ടുകുളം: ഇടയാർ രാമൻചിറ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ അനൂപ് ജേക്കബ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. പിറവം വാട്ടർ അതോറിറ്റി ഐ.ബിയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ റിവ്യൂ മീറ്റിങ്ങിനുശേഷമാണ് എം.എൽ.എ എത്തിയത്. മേയ്‌ 15നുതന്നെ പാലം പൊതുജനങ്ങൾക്ക്​ തുറന്നുനൽകും. അപ്രതീക്ഷിതമായി മഴ പെയ്തതാണ് ഇപ്പോൾ നിർമാണം വൈകാൻ കാരണമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.