കൊച്ചി: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ഭാഗമായ 'എന്റെ കേരളം' മെഗാ എക്‌സിബിഷന്‍ മേയ് ഏഴു മുതല്‍ മറൈന്‍ ഡ്രൈവില്‍ നടക്കും. വ്യവസായമന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം ചതുരശ്രയടി വിസ്താരത്തില്‍ ഒരുക്കുന്ന മെഗാ പ്രദര്‍ശനമേളയില്‍ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാളുകള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലും സംസ്ഥാനത്തും ഉണ്ടായ നേട്ടങ്ങള്‍, കേരളത്തിന്റെ ചരിത്രം, അഭിമാനനേട്ടങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി തീം ഏരിയ, കേരളത്തിന്റെ 10 വ്യത്യസ്ത അനുഭവങ്ങള്‍ റീക്രിയേറ്റ് ചെയ്യുന്ന കേരളത്തെ അറിയാം എന്ന ടൂറിസം ഏരിയ എന്നിവ ഉണ്ടാകും. 150 വിപണന സ്റ്റാളുകള്‍, വകുപ്പുകളുടെ സ്റ്റാളുകള്‍, സർവിസ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കും. മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കണമെന്ന് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തില്‍ കലക്ടര്‍ ജാഫര്‍ മാലിക് നിർദേശം നല്‍കി. മേളയോടനുബന്ധിച്ച് ഓരോ വകുപ്പുകളും പൂര്‍ത്തിയാക്കേണ്ട ക്രമീകരണം യോഗത്തില്‍ കലക്ടര്‍ വിവരിച്ചു. ഏപ്രില്‍ 20നകം ഒരുക്കം പൂര്‍ത്തിയാക്കാൻ നിര്‍ദേശിച്ചു. മന്ത്രി പി. രാജീവ് മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിക്ക് പുറമെ മേളയുടെ സുഗമമായ നടത്തിപ്പിന് 11 സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.