പള്ളുരുത്തി: ചെല്ലാനം സെന്‍റ് മേരീസ് ഹൈസ്കൂളിലെ വേനലവധി കലാ-കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു. മുൻ പ്രധാനാധ്യാപകൻ കമേലെയുസ് ആന്റണി ഉദ്ഘാടനം ചെയ്തു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് അധ്യക്ഷത വഹിച്ചു. സെന്‍റ് സെബാസ്റ്റ്യൻ പള്ളി സഹവികാരി സിബിൻ അഞ്ചുകണ്ടെത്തിൽ, ആസിഷ അനിരുദ്ധൻ, പി.ടി.എ പ്രസിഡന്‍റ് ജുവാന ടോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക മേരി ആൻ പ്രീതി സ്വാഗതവും കായികാധ്യാപകൻ എമെർസിലിൻ ലൂയിസ് നന്ദിയും പറഞ്ഞു. ബാസ്ക്കറ്റ് ബാൾ, ഫുട്ബാൾ, വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ഖോഖോ, ഹാൻഡ് ബാൾ, അത്‌ലറ്റിക്സ്, ഗിറ്റാർ വയലിൻ, ഓർഗൺ, ക്ലാസിക്കൽ ഡാൻസ്, സെൽഫ് ഡിഫൻസ്, പെയിന്റിങ് ഡ്രോയിങ്, ക്രാഫ്റ്റ്, ഷോർട്ട് ഫിലിം മേക്കിങ് എന്നിവയിലാണ് പരിശീലനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.