പലവ്യഞ്ജന കിറ്റ് വിതരണം

കളമശ്ശേരി: വിഷു, ഈസ്റ്റർ, റമദാൻ പ്രമാണിച്ച് കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ സബ്സിഡി നിരക്കിൽ ആരംഭിച്ചു. വിതരണോദ്​ഘാടനം ബാങ്ക് പ്രസിഡന്‍റ്​ അനില ജോജോ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ​പി.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ജി. മോഹനൻ, മനാഫ് പുതുവായിൽ, നിസാർ പള്ളത്ത്, ജൂലി പയസ്, കെ.എം. മുഹമ്മദ്‌, സെക്രട്ടറി ഡോൺ ഡേവിസ് തുടങ്ങിയവർ സംബന്ധിച്ചു. പഠനോപകരണങ്ങൾ സഹായവിലയ്ക്ക് സഹകാരികൾക്ക് നൽകാൻ ഈ മാസംതന്നെ സ്കൂൾ ചന്ത ആരംഭിക്കുമെന്ന് പ്രസിഡന്‍റ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.