'ഞങ്ങളും കൃഷിയിലേക്ക്': കര്‍ഷക റാലി സംഘടിപ്പിച്ചു

ചോറ്റാനിക്കര: സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നടത്തിപ്പിന്​ ചോറ്റാനിക്കരയില്‍ കര്‍ഷക റാലി സംഘടിപ്പിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് ആരംഭിച്ച റാലി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക പ്രതിജ്ഞ ചോറ്റാനിക്കര കൃഷി ഓഫിസര്‍ മഞ്ജു റോഷ്‌നി ചൊല്ലിക്കൊടുത്തു. കാമ്പയിന്റെ ആദ്യഘട്ടമായി പഞ്ചായത്ത് ഓഫിസിന് മുകളിൽ കൃഷി ആരംഭിച്ച്​ കൃഷിഭവന്‍, അംഗൻവാടി വര്‍ക്കേഴ്സ് എന്നിവരെ കൃഷി ചെയ്യാൻ ചലഞ്ച്​ ചെയ്തു. റാലിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെംബര്‍മാരായ പ്രകാശന്‍ ശ്രീധരന്‍, പി.വി. പൗലോസ്, ലേഖ പ്രകാശന്‍, മിനി പ്രദീപ്, ശില്‍ജി രവി, ഇന്ദിര ധര്‍മജന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജി, സി.ഡി.എസ് ചെയര്‍പേഴ്സൻ കവിത മധു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.