അറക്കപ്പടി വില്ലേജ് ഓഫിസ് സ്മാര്‍ട്ടാക്കുന്നു

പെരുമ്പാവൂര്‍: അറക്കപ്പടി വില്ലേജ് ഓഫിസ് സ്മാര്‍ട്ടാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. 44 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ വില്ലേജ് ഓഫിസ് നിര്‍മിക്കുന്നത്. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ് സ്വാഗതം പറഞ്ഞു. വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസര്‍, ജില്ല പഞ്ചായത്ത് മെംബര്‍ പി.എം. നാസര്‍, വാര്‍ഡ് മെംബര്‍ എം.പി. സുരേഷ്, കോണ്‍ഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അരുണ്‍ പോള്‍ ജേക്കബ്, വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, രാജു മാത്താറ, എല്‍ദോ മോസസ്, പി.എ. മുക്താര്‍ എന്നിവര്‍ സംസാരിച്ചു. വില്ലേജ് ഓഫിസര്‍ മുഹമ്മദ് സിദ്ദീഖ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.