മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പ്രചാരണാർഥം നടത്തിയ കലാജാഥ ശ്രദ്ധേയമായി. കച്ചേരിത്താഴത്തുനിന്ന് ആരംഭിച്ച കലാജാഥയിൽ കേരളത്തിന്‍റെ കാർഷിക പൈതൃകം വ്യക്തമാക്കുന്നതായിരുന്നു. കലാജാഥക്കൊപ്പം 'വിത്ത് വണ്ടി' ചാക്യാർ കൂത്ത്, പ്രചാരണ ഗാനം, നാടൻപാട്ട്, ഫ്ലാഷ് മോബ് എന്നിവയും ഒരുക്കിയിട്ടുണ്ട്. രണ്ടുദിവസം നീളുന്ന ജാഥ ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, പായിപ്ര, വാളകം, മാറാടി, ആരക്കുഴ പഞ്ചായത്തുകളിൽ എത്തിച്ചേരും. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‍കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യസ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ മൂവാറ്റുപുഴ ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാജാഥ നടക്കുന്നത്. നീറമ്പുഴ എൽ.പി സ്കൂൾ, ആയവന എസ്.എൻ. സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, കൃഷി വകുപ്പിലെ താൽക്കാലിക ജീവനക്കാരായ റിജുമോൻ ദേവസ്യ, വിഷ്ണു ബിനോയ് എന്നിവർ അവതരിപ്പിച്ച ചാക്യാർകൂത്ത്, ബിനി മക്കാറിന്റെ നാടൻപാട്ട് തുടങ്ങിയ കലാപരിപാടികളും നടന്നു. കലാജാഥയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ പതാക കൈമാറി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ കലജാഥ സന്ദേശം നൽകി. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് വിത്തുവണ്ടിയിൽനിന്ന് വിത്ത് വിതരണം ചെയ്തു. കലാജാഥ രക്ഷാധികാരി മൂവാറ്റുപുഴ കൃഷി അസി. ഡയറക്ടർ ടാനി തോമസ്, മൂവാറ്റുപുഴ കൃഷിഭവൻ അഗ്രികൾചർ ഫീൽഡ് ഓഫിസർ കെ.എം. സൈനുദ്ദീൻ തുടങ്ങിയർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.