സമരം താല്‍ക്കാലികമായി ഒത്തുതീര്‍ന്നു -കുടിവെള്ള സംരക്ഷണ സമിതി

കാഞ്ഞൂര്‍: കാഞ്ഞൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ തെക്കേക്കര, ത്രിവേണി റൈസ് മില്ല് ഉയര്‍ത്തുന്ന മലിനീകരണത്തിനെതിരെ ശാന്തിനഗര്‍ കുടിവെള്ള സംരക്ഷണ സമിതിയും പരിസരവാസികളും നടത്തിവരുന്ന സമരം താല്‍ക്കാലികമായി ഒത്തുതീര്‍പ്പായതായി സംരക്ഷണ സമിതി പ്രസിഡന്റ് പി.എസ്. നൗഷാദും സെക്രട്ടറി കെ.കെ. പോളും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ്, വാര്‍ഡ് അംഗം, മില്ലുടമ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പഞ്ചായത്ത് ഭാരവാഹികളും കുടിവെള്ള സമിതിയും ചേര്‍ന്ന് രൂപവത്​കരിച്ച സബ് കമ്മിറ്റി രണ്ടു മാസത്തിലൊരിക്കല്‍ റൈസ് മില്‍ പരിശോധിക്കും. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ വലുപ്പം കൂട്ടാനും കാന മില്ലുടമ ശുചീകരിക്കാനും മലിനീകരണമില്ലാതെ വെള്ളം ഒഴുകുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കാനും ഇരുകക്ഷിയും സമ്മതിച്ചു. ഈ നിര്‍ദേശങ്ങള്‍ ഒരുമാസത്തിനകം നടപ്പാക്കണം. ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാതെയും മലിനജലം ആലത്തിപ്പാടത്തേക്ക് ഒഴുക്കുകയും ചെയ്താല്‍ വീണ്ടും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ഡിലെ എല്ലാ മില്ലുകളും ഇഷ്ടികക്കളങ്ങളും പരിശോധിക്കണമെന്നും മലിനമായി കിടക്കുന്ന കുളങ്ങള്‍ നന്നാക്കണമെന്നും കുടിവെള്ള സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.