ട്രെയിൻതട്ടി മരിച്ചനിലയിൽ

കോട്ടയം: പാറോലിക്കൽ-കാരിത്താസ് റെയിൽവേ ഗേറ്റുകൾക്കിടയിൽ അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സുള്ള പുരുഷനാണ്​ മരിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. തിങ്കളാഴ്ച രാത്രി 7.30ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് ട്രാക്കിലൂടെ രണ്ട് കിലോമീറ്ററോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക്​ മാറ്റി. അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.