വൈദ്യുതിയില്ല; മഹാരാജാസ് കോളജില്‍ മൊബൈല്‍ ​വെളിച്ചത്തില്‍ പരീക്ഷ എഴുതി വിദ്യാര്‍ഥികള്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോൺ ലൈറ്റ് വെളിച്ചത്തില്‍ പരീക്ഷ എഴുതി വിദ്യാര്‍ഥികള്‍. തിങ്കളാഴ്​ച നടന്ന ഒന്നാം വര്‍ഷ ബിരുദ പരീക്ഷക്കിടെയായിരുന്നു സംഭവം. കോളജിലെ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വൈദ്യുതി വെളിച്ചമില്ലാതെയിരുന്ന് പരീക്ഷയെഴുതുന്നതിന്‍റെ ചിത്രങ്ങള്‍ കോളജിലെ വിദ്യാര്‍ഥികള്‍തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കോളജില്‍ രാവിലെ മുതല്‍ വൈദ്യുതിയില്ലായിരുന്നെന്നും വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോൺ വെളിച്ചത്തില്‍ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.