പള്ളുരുത്തി: കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് കെ.വി. തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ശവമഞ്ചവുമേന്തിയായിരുന്നു നൂറോളം പേർ പങ്കെടുത്ത പ്രതിഷേധം. കുമ്പളങ്ങിയുടെ തെക്കേ അറ്റത്തുനിന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതീകാത്മക ശവമഞ്ചവുമായുള്ള പ്രകടനം ദ്വീപിന്റെ വടക്കേയറ്റത്താണ് സമാപിച്ചത്. തുടർന്ന്, പെരുമ്പടപ്പ് പാലത്തിൽനിന്ന് ശവമഞ്ചം കായലിലേക്ക് തള്ളി. പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.പി. ശിവദത്തൻ, ബേസിൽ ചേന്നാംപിള്ളി, നെൽസൺ കോച്ചേരി, ബിജു തത്തമംഗലത്ത്, ജസ്റ്റിൻ പുത്തംവീട്ടിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ചിത്രം: കെ.വി. തോമസിന്റെ ശവമഞ്ചവുമായി കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.