റോഡിലെ വെള്ളക്കെട്ടിൽ കുത്തിയിരുന്ന് പ്രതിഷേധം

മട്ടാഞ്ചേരി: ചെറുമഴക്ക് തന്നെ പടിഞ്ഞാറൻ കൊച്ചിയിലെ റോഡുകൾ വെള്ളക്കെട്ടിലാകുന്നതിൽ പ്രതിഷേധിച്ച് വെള്ളക്കെട്ടിൽ കുത്തിയിരുന്ന് പ്രതിഷേധം. കൂവപ്പാടം- പരിപ്പ് ജങ്ഷൻ റോഡ് കഴിഞ്ഞ മൂന്ന് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. റോഡിൽ വെള്ളം നിറഞ്ഞതോടെ തിങ്കളാഴ്ച ഇരുചക്രവാഹനങ്ങൾ കുഴിയറിയാതെ വീണ് അപകടങ്ങളും ഉണ്ടായി. സ്ത്രീകളടക്കമുള്ള ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് ജനകീയ സമിതി കൺവീനർ എ.ജലാൽ റോഡിലെ വെള്ളത്തിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.