ജലഗതാഗതം കാര്യക്ഷമമാക്കണം -ഇന്ത്യൻ ചേംബർ

മട്ടാഞ്ചേരി: കൊച്ചിയിലെ ജലഗതാഗതം കാര്യക്ഷമമാക്കുന്നതിന് മേയറും മറ്റു ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്‌ വികാസ് അഗർവാൾ ആവശ്യപ്പെട്ടു. മട്ടാഞ്ചേരി ബോട്ട്​ജെട്ടി കഴിഞ്ഞ നാലു വർഷമായി പ്രവർത്തനരഹിതമാണ്. മട്ടാഞ്ചേരിയിലേക്ക് വരുന്ന വാട്ടർ ട്രാൻസ്​പോർട്ട് ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും ഡ്രഡ്ജിങ് നടക്കാത്തത് മൂലം ബോട്ട് ജെട്ടിയിൽ അടുപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്​. ഇത് മട്ടാഞ്ചേരിയിലെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചു. ബോട്ട്ജെട്ടിയിൽ ഡ്രഡ്ജിങ് നടത്തുന്ന കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ അധികൃതർ ഈ കാര്യത്തിൽ അടിയന്തരമായി ഇടപെടണം. മട്ടാഞ്ചേരി ബോട്ട്ജെട്ടിയിലെ നവീകരണം ആരംഭിച്ചെങ്കിലും തൊഴിൽ പ്രശ്നം കാരണം നിലച്ചിരിക്കുകയാണ്. ഈ വിഷയത്തിലും അധികൃതർ ഇടപെട്ട്​ പ്രശ്നം പരിഹരിക്കണം. രണ്ട് റോ റോ സർവിസും ഓടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.