യുവാവ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

(പടം) ഒരുമിച്ച്​ മദ്യപിച്ച സുഹൃത്തുക്കൾ പൊലീസ്​ കസ്റ്റഡിയിൽ മരട്: കുമ്പളം പഞ്ചായത്ത്‌ ഓഫിസ് വളപ്പിൽ പെയിന്‍റിങ്​ തൊഴിലാളിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പനങ്ങാട് വെള്ളിനയിൽ ഉണ്ണിയുടെ മകൻ രഞ്ജിത്താണ്​ (45) മരിച്ചത്. പഞ്ചായത്ത് ഓഫിസിന്‍റെ നിർമാണം നടക്കുന്ന കെട്ടിടത്തിന്​ മുന്നിൽ തിങ്കളാഴ്ച രാവിലെ ഏ​ഴോടെയാണ് മൃതദേഹം കണ്ടത്. റോഡിലും സമീപത്തും കണ്ടെത്തിയ രക്തസാമ്പിളുകൾ പരിശോധനക്കയച്ചു. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും തലയിലും മുഖത്തും മുറിവും ചതവും അടിയേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്തിനൊപ്പം ഞായറാഴ്ച സംഘം ചേർന്ന് മദ്യപിച്ച ആറ് സുഹൃത്തുക്കളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്​ധരും സ്ഥലത്തെത്തി. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സഹോദരൻ സുജിത് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. EKD Renjith 45 TPRA രഞ്ജിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.