‍കാറ്റിൽ വൻ നാശം

‍പെരുമ്പാവൂർ: മേഖലയിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശം. മരങ്ങൾ മറിഞ്ഞുവീണു. മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി കമ്പികൾ പൊട്ടി. ശക്തമായ മഴക്കും മിന്നലിനും ഒപ്പമായിരുന്നു കാറ്റ്. പല സ്ഥലങ്ങളിലും രാത്രിയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. സൗത്ത് വല്ലം അരിയാറ്റിൽ വീട്ടിൽ കരീമിന്റെ വീടിന് മുകളിലേക്ക് ട്രാവൻകൂർ റയോൺസ് വളപ്പിൽനിന്ന് മരം മറിഞ്ഞുവീണു. സമീപത്തെ വൈദ്യുതി ലൈനിനു മുകളിലേക്ക് പതിച്ചാണ് മൂന്ന് തൂണുകൾ ഒടിഞ്ഞത്. പിന്നീട് വീടിനു മുകളിലേക്കും വീണു. ടൗണിൽ വലിയ പരസ്യ ബോർഡുകൾ നിലംപൊത്തി. നഗരസഭ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചിട്ടുണ്ട്. em pbvr tree തിങ്കളാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ സൗത്ത് വല്ലം അരിയാറ്റിൽ വീട്ടിൽ കരീമിന്റെ വീടിനു മുകളിലേക്ക് ട്രാവൻകൂർ റയോൺസ് വളപ്പിൽനിന്ന്​ മറിഞ്ഞുവീണനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.