ജനമൈത്രി പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് ഭിന്നശേഷിക്കുട്ടികൾ

കിഴക്കമ്പലം: കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ആഷിയാന ബഡ്സ് സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ ഭിന്നശേഷി സൗഹൃദഭാഗമായി സര്‍ക്കിള്‍ ഇൻസ്​പെക്​ടറുടെ ക്ഷണപ്രകാരം പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. 35 കുട്ടികളും അധ്യാപകരും ഉള്‍പ്പെടെയാണ്​ കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കുട്ടികള്‍ നിർമിച്ച പൂക്കള്‍ സി.ഐ വി.ടി. ഷാജന് നല്‍കി. കുട്ടികള്‍ക്കായി എ.എസ്.ഐ വി.പി. ശിവദാസന്‍ ഗാനം ആലപിച്ചു. വാര്‍ഡ് അംഗം ടി.എ. ഇബ്രാഹിം, സബ് ഇന്‍സ്‌പെക്​ടര്‍ എന്‍.ബി. സുനില്‍, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസര്‍ എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒ എ.കെ. പ്രിയ, പി.എ. അബ്ദുല്‍ മനാഫ്, ഇ.എം. അനസ് തുടങ്ങിയവര്‍ കുട്ടികളോടൊപ്പം ചേര്‍ന്നു. സ്റ്റേഷന്‍ സന്ദര്‍ശനം കുട്ടികളില്‍ പ്രത്യേക അനുഭവമായി മാറിയെന്ന് പ്രിന്‍സിപ്പല്‍ സൂസി പറഞ്ഞു. പടം. കുന്നത്തുനാട് പഞ്ചായത്ത് ആഷിയാന ബഡ്‌സ് സ്​പെഷല്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നു (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.