കാക്കനാട്: ഫിറ്റ്നസ് ടെസ്റ്റിനെത്തിയ വാഹനം ഇടിച്ച് കലക്ടറേറ്റ് മതിൽ തകർന്നു. സംഭവത്തെത്തുടർന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നിർത്തിവെക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ പഴയ ബ്ലോക്കിശന്‍റ രണ്ടാം നിലയിലാണ് എറണാകുളം ആർ.ടി ഓഫിസും ഇതോടനുബന്ധിച്ച സബ് ആർ.ടി ഓഫിസും പ്രവർത്തിക്കുന്നത്. ഫിറ്റ്നസ് ടെസ്റ്റ് രജിസ്ട്രേഷനു മുന്നോടിയായുള്ള പരിശോധന എന്നിവക്കെല്ലാം എത്തിക്കുന്ന വിവിധ വാഹനങ്ങളുടെ പരിശോധന നടത്തിയിരുന്നത് സിവിൽ സ്റ്റേഷൻ മുറ്റത്തായിരുന്നു. സീപോർട്ട്-എയർപോർട്ട് റോഡിൽനിന്ന് സിവിൽ സ്റ്റേഷനിലേക്കുള്ള ഗേറ്റ് വഴിയാണ് ഇത്തരത്തിലെ വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് പരിശോധനക്ക് എത്തിച്ച ട്രെയിലർ ലോറി ഇടിച്ചാണ് മതിലിന് കേടുപാട് സംഭവിച്ചത്. നേരത്തെയും പലതവണ വാഹനങ്ങൾ ഇടിച്ച് തകരാറിലായതിനെത്തുടർന്ന് ഈ ഭാഗത്ത് മതിൽ പുതുക്കിപ്പണിതിരുന്നു. അതിനിടെ, മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടകരമാവുന്ന രീതിയിൽ വാഹനങ്ങൾ പരിശോധനക്ക് എത്തിക്കുന്നതിനെതിരെ ജില്ല ഭരണകൂടം നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.