സമാധാന സന്ദേശജ്വാല തെളിച്ചു

മട്ടാഞ്ചേരി: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് കൊച്ചി കാരുണ്യ സംഘവേദി തോപ്പുംപടി പഴയ പാലത്തിന് സമീപം . കാർഗിൽ-സിയാച്ചിൻ യുദ്ധങ്ങളിൽ പങ്കെടുത്ത മേജർ ആർ. രാജേഷ് ജ്വാല തെളിച്ച്​ ഉദ്ഘാടനം ചെയ്തു. കാരുണ്യ സംഘവേദി പ്രസിഡന്റ്‌ പി.കെ. നടേശൻ അധ്യക്ഷത വഹിച്ചു. യുക്രെയ്നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥി പ്രതിനിധികളെ കൗൺസിലർമാരായ ഷീബ ഡ്യൂറോം, ടി. പത്മകുമാരി എന്നിവർ ആദരിച്ചു. ദുരിതഭൂമിയിലെ അനിശ്ചിതാവസ്ഥയിൽ മലയാളി വിദ്യാർഥികൾ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ച് അതുൽ തോമസ്, സഹൽ മനക്കൽ, ആജയ് ലൂയിസ് എന്നിവർ വിശദീകരിച്ചു. കെ.പി. മെട്രോക്സ്, സി.എസ്. ജോസഫ്, ഡോ. സുജിത്​, പി.ജി. ലോറൻസ്, പി.ടി. ബോണിഫസ്, സി.ആർ. സീമ, ഷിബു പൊള്ളയിൽ, സെജി മൂത്തേരിൽ, ഹൈസിൽ ജോയി, ഡോ. അനൂപ് ഫ്രാൻസിസ്, ജോയിസ് ആന്റണി, തങ്ക ആന്റണി, റെജി ജോയി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.