മാറ്റച്ചന്തയുടെ പ്രമോ വിഡിയോ പുറത്തിറങ്ങി

പറവൂർ: ചേന്ദമംഗലം വിഷു മാറ്റച്ചന്തയുടെ പ്രമോ വിഡിയോ മുസ്​രിസ് പൈതൃക പദ്ധതി മാനേജിങ്​ ഡയറക്ടർ പി.എം. നൗഷാദ് പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബെന്നി ജോസഫ്, ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം നിത സ്റ്റാലിൻ, മാറ്റച്ചന്ത കൺവീനർ പി.കെ. സെയ്തു എന്നിവർ സംസാരിച്ചു. ഏപ്രിൽ 11 മുതൽ 14 വരെ പാലിയം സ്കൂൾ ഗ്രൗണ്ടിലാണ് മാറ്റച്ചന്ത. ചിത്രം EA PVR mattachanda 1 ചേന്ദമംഗലത്ത് നടക്കുന്ന വിഷു മാറ്റച്ചന്തയുടെ പ്രമോ വിഡിയോ മുസ്​രിസ് പൈതൃക പദ്ധതി മാനേജിങ്​ ഡയറക്ടർ പി.എം. നൗഷാദ് പ്രകാശിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.