പറവൂർ: കാർഷിക മേഖലയുടെ വളർച്ചക്കും, മാലിന്യ നിർമാർജനത്തിനും ഊന്നൽ നൽകി ചിറ്റാറ്റുകര പഞ്ചായത്തിന്‍റെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 29.14 കോടി രൂപ വരവും, 28.83 കോടി ചെലവും, 30,07,645 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചു കൊണ്ടുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് പി.പി. അരൂഷ് അവതരിപ്പിച്ചത്. ഭൗമ താപനത്തിൽനിന്ന് പഞ്ചായത്തിനെ സംരക്ഷിക്കുന്നതിന് എല്ലാ വീടുകളിലും, തരിശുഭൂമികളിലും മരങ്ങൾ വെച്ചുപിടിപ്പിച്ച് ഭാവിക്കൊരു കുടമരം പദ്ധതി നടപ്പാക്കും. 18 വാർഡുകളിലും ജൈവ പച്ചക്കറികൾ ഉൽപാദിപ്പിക്കും. ഒരിനം വിള സമൃദ്ധി പദ്ധതിയിലൂടെ എല്ലാ വാർഡിലും കാർഷിക കൂട്ടായ്മകൾ രൂപവത്കരിക്കും. മുഴുവൻ വീടുകളിലും പ്ലാവിൻതൈകൾ നട്ട് പഞ്ചായത്തിനെ ചക്ക ഗ്രാമമാക്കും. ഔഷധ സസ്യോദ്യാനം ഒരുക്കും. എല്ലാ വാർഡുകളിലും ഹരിതകർമ സേന രൂപവത്കരിക്കും. സേനാംഗങ്ങളെ തൊഴിൽ ദാതാക്കളാക്കി മാറ്റുന്നതിനും പദ്ധതിയുണ്ട്. യോഗത്തിൽ പ്രസിഡൻറ് ശാന്തിനി ഗോപകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.