തൃപ്പൂണിത്തുറ: ബസ് യാത്രക്ക് രണ്ടുരൂപ കണ്‍സഷന്‍ നിരക്ക് നല്‍കുന്നത് വിദ്യാർഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിൻെറ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (എ.ഐ.ഡി.എസ്.ഒ) സംസ്ഥാന പ്രസിഡന്‍റ് ഡോ. എസ്. അലീന. വിദ്യാര്‍ഥികള്‍ നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതും സംരക്ഷിച്ചു പോരുന്നതുമായ കണ്‍സഷന്‍ എന്ന അവകാശത്തെ അപഹസിക്കുന്ന മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നും പറഞ്ഞു. അഞ്ചു രൂപ നല്‍കിയിട്ട് ബാക്കി പണം ഒരു വിദ്യാർഥിയും വാങ്ങാറില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, പ്രൈവറ്റ് ബസുകാര്‍ അഞ്ചുരൂപ കൊടുത്താല്‍ ബാക്കി നല്‍കാറില്ല എന്നതാണ് വാസ്തവം. വിദ്യാർഥികളോട് ഏതെങ്കിലും തരത്തില്‍ സര്‍ക്കാറിന് പ്രതിബദ്ധതയുണ്ടെങ്കില്‍ യാത്ര ചെലവ് സമ്പൂര്‍ണമായും ഏറ്റെടുത്ത് സൗജന്യമാക്കുകയാണ് ചെയ്യേണ്ടതെന്നും വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.