മരട് നഗരസഭയില്‍ ഫോട്ടോ കോപ്പിയും ഇനി മുതല്‍ സൗജന്യം

മരട്: നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യമായി ഫോട്ടോ കോപ്പികള്‍ നഗരസഭയില്‍ത്തന്നെ എടുക്കാവുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു സൗജന്യ ഫോട്ടോ കോപ്പി. എന്നാല്‍, കോവിഡും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും കാരണം വൈകുകയായിരുന്നു. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ജനങ്ങള്‍ക്ക് സൗജന്യ ഫോട്ടോ കോപ്പി വളരെയധികം ആശ്വാസകരമായിരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. ശ്മശാനം, ആംബുലന്‍സ്, നെട്ടൂര്‍ ബോട്ട്, വളന്തകാട് ദ്വീപ്-കുണ്ടന്നൂര്‍ കടത്തു സര്‍വിസും മരട് നഗരസഭ പൂര്‍ണമായും സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളാണ്. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ഡി. രാജേഷ്​ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ മിനി ഷാജി, ചന്ദ്രകലാധരന്‍, കൗണ്‍സിലര്‍മാരായ സിബി സേവ്യര്‍, ബേബി പോള്‍, സി.വി. സന്തോഷ്, ബിന്ദു. ഇ.പി, ഷീജ സാന്‍ കുമാര്‍, ശാലിനി അനില്‍ രാജ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ജിഷ വിപിന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. EC-TPRA-2 Photocopy മരട് നഗരസഭയില്‍ സൗജന്യ ഫോട്ടോകോപ്പിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.