കൊച്ചി: അമ്മൻകോവിൽ റോഡ് ചിറ്റൂർ റോഡ് ജങ്ഷനിൽ സൗജന്യ പ്രഭാത ഭക്ഷണ വിതരണ കേന്ദ്രം തുറന്നു. നഗരസഭ 66ാം ഡിവിഷൻ കൗൺസിലർ സുധ ദിലീപ്കുമാർ, ഓൾ ഇന്ത്യ മാർവാടി സൊസൈറ്റി, ജനകല്യാൺ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ എല്ലാ ദിവസവും രാവിലെ എട്ടിന് 150 പേർക്കാണ് ഭക്ഷണ വിതരണം. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അധ്യക്ഷത വഹിച്ചു. ശ്യാം സുന്ദർ അഗർവാൾ, കെ.ഡി. കെജ്രിവാൾ, ഹേമന്ത് ബർൺവാൽ, എൻ.എൽ. മിത്തൽ, ഭാവേഷ് ജൻഡക്, കുരുവിള മാത്യൂസ്, കെ. ലക്ഷ്മീനാരായണൻ, ഏലൂർ ഗോപിനാഥ്, അഡ്വ. സഹസ്രനാമൻ, ഗോപിനാഥ കമ്മത്ത്, കെ.എം. രാധാകൃഷ്ണൻ, അജിത് വാസു, സി.ആർ. രാമചന്ദ്രൻ, ബി.ആർ. കമ്മത്ത്, സന്ധ്യ മണികണ്ഠൻ, ജേക്കബ് പോൾ, മുഹമ്മദ് സുഹൈൽ തുടങ്ങിയവർ സംസാരിച്ചു. EC pratal-അമ്മൻകോവിൽ റോഡ് ചിറ്റൂർ റോഡ് ജങ്ഷനിൽ തുറന്ന സൗജന്യ പ്രഭാത ഭക്ഷണ വിതരണ കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.