'കരുതലായ് എറണാകുളം'; സൗജന്യ സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി കൊച്ചി: നിയോജകമണ്ഡലത്തില്‍ ടി.ജെ. വിനോദ് എം.എല്‍.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പിൻെറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. പണമില്ലെന്ന കാരണത്താല്‍ ഒരാള്‍ക്കുപോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പിൽ 4876 പേര്‍ പങ്കെടുത്തു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ക്യാമ്പില്‍ ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ജില്ല കലക്ടര്‍ ജാഫര്‍ മാലിക്, മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍, ബി.പി.സി.എല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അജിത് കുമാര്‍, ഡി.എം.ഒ ഡോ.ജയശ്രീ, ഡി.പി.എം സജിത്ത് ജോണ്‍, ആര്‍.എസ്.സി സെക്രട്ടറി അഡ്വ.എസ്.എ.എസ്. നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. 250ഓളം ഡോക്ടര്‍മാരും 300ല്‍പരം പാരാമെഡിക്കല്‍ സ്റ്റാഫും അടക്കം നഗരത്തിലെ പ്രമുഖമായ 31 ആശുപത്രികളില്‍നിന്നായി 600 ആരോഗ്യപ്രവർത്തകർ ക്യാമ്പില്‍ സേവനം നല്‍കി. മുത്തൂറ്റ് ഫിനാന്‍സിൻെറ സഹകരണത്തോടെ 250 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് 20 ഡയാലിസിസ് നല്‍കുന്നതിനുള്ള അപേക്ഷഫോറം ക്യാമ്പില്‍ വിതരണം ചെയ്തിരുന്നു. ആദ്യഘട്ടമായി അഞ്ച് പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള കൂപ്പണും അപേക്ഷ നല്‍കിയവരില്‍നിന്ന് തെരഞ്ഞെടുത്ത രണ്ടുപേര്‍ക്ക് വീല്‍ ചെയറും തുടര്‍ചികിത്സാ സഹായവും കലക്ടര്‍ ജാഫര്‍ മാലിക് കൈമാറി. ec medical camp എറണാകുളം നിയോജകമണ്ഡലത്തില്‍ ടി.ജെ. വിനോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.