കത്ത് കൈയിൽ കിട്ടിയപ്പോഴേക്ക് അപ്പച്ചൻ പോയി; പി.ജെ. ആൻറണിയുടെ അവസാന കത്ത് പങ്കുവെച്ച് മകൾ

കൊച്ചി: അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയ ഭരത് പി.ജെ. ആൻറണിയുടെ ഓർമ ദിനത്തിൽ അദ്ദേഹം വീട്ടുകാർക്ക്​ അയച്ച അവസാനത്തെ കത്ത് പങ്കുവെച്ച് മകൾ അഡ്വ. എലിസബത്ത് ആൻറണി. ''1979 മാർച്ച്​ 14ന്​ കത്ത് ഇവിടെ കിട്ടിയപ്പോഴേക്ക് (ഇന്നേക്ക് 43 വർഷം മുമ്പ്​)അപ്പച്ചൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു'' എന്ന വേദനയോടെയാണ് എലിസബത്ത് കത്ത് പങ്കുവെക്കുന്നത്. വീട്ടിൽ നിന്ന് അവസാനമായി ഇറങ്ങി മദ്രാസിലേക്ക് പുറപ്പെടുമ്പോൾ പി.ജെ. ആൻറണിക്ക് വയറിന് നല്ല സുഖമുണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കിയാണ് കത്തെഴുതിയത്. ''പ്രിയപ്പെട്ട മേരീ...'' എന്ന് ‍ഭാര്യയെ അഭിസംബോധന ചെയ്താണ് കത്തെഴുതിയിട്ടുള്ളത്. വയറിന്​ സുഖമില്ലാതെ ക്ഷീണത്തിലായതും പിന്നീട് ക്ഷീണം മാറി പഴയതുപോലെ ആയതും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം മദ്രാസിലെ താൽക്കാലിക വിലാസവും നൽകിയിരിക്കുന്നു. 'മണ്ണി‍ൻെറ മാറിൽ' ഡബ്ബിങ് കഴിയുമ്പോൾ ഈ അഡ്രസ് മാറും. ഡബ്ബിങ് രണ്ടോ മൂന്നോ ദിവസത്തേക്കേ ഉണ്ടാകൂ. സിനിമ പറയുന്നതു പോലെ നടക്കണമെന്നില്ലല്ലോ എന്നു പറഞ്ഞാണ് കത്ത്​ അവസാനിക്കുന്നത്. പി.എ. ബക്കറി‍ൻെറ 'മണ്ണി‍ൻെറ മാറിൽ' ആയിരുന്നു ആ പ്രതിഭയുടെ അവസാന സിനിമ. ഈ സിനിമയുടെ ഡബ്ബിങ് വേളയിലായിരുന്നു അദ്ദേഹത്തി‍ൻെറ അന്ത്യം.1979 മാർച്ച് 11ന് അയച്ച കത്ത് അദ്ദേഹത്തി‍ൻെറ മരണശേഷമാണ് വീട്ടിൽ കിട്ടുന്നത്. തിങ്കളാഴ്ച പി.ജെ. ആൻറണിയുടെ 43ാം ചരമവാർഷികമായിരുന്നു. ekg pj antony letter പി.ജെ. ആൻറ‍ണി അവസാനമായി വീട്ടുകാർക്ക്​ അയച്ച കത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.