മുളന്തുരുത്തി: പഞ്ചായത്ത് ബസ് ടെർമിനൽ കെട്ടിടത്തിന് മുകളിൽ മുന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പടിഞ്ഞാറെ ആനമ്പാടത്ത് ചിറയിൽ പൗലോസിന്റെ മകൻ തോംസൺ പോളിന്‍റേതാണ് (37) മൃതദേഹമെന്ന് മുളന്തുരുത്തി പൊലീസ് തിരിച്ചറിഞ്ഞു. തിരുവാണിയൂർ വണ്ടിപ്പേട്ടക്കടുത്ത് പടിഞ്ഞാറെ ബസ് സ്റ്റാൻഡിന്‍റെ മുകളിൽനിന്ന് അസാധാരണമായി ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുളന്തുരുത്തി പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. പിന്നീട് ഫോറൻസിക് വിദഗ്ധരെത്തി പരിശോധനക്കുശേഷം വൈകീട്ടോടെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്ന് മുളന്തുരുത്തി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.