സ്കൂളിന് പൂര്‍വവിദ്യാർഥികള്‍ സൗണ്ട് സിസ്റ്റം നൽകി

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂളിന് സൗണ്ട് സിസ്റ്റം സ്പോണ്‍സര്‍ ചെയ്ത് സ്കൂളിലെ പൂര്‍വവിദ്യാർഥികള്‍. 1982 ബാച്ചിലെ പൂര്‍വ വിദ്യാർഥികളാണ് ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്ക് ആവശ്യമായ സൗണ്ട് സിസ്റ്റം സ്പോണ്‍സര്‍ ചെയ്തത്. ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ വൃന്ദ മനോജ്, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ടി.കെ. സിന്ധു, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ചെയര്‍മാന്‍ എല്‍ദോസ് പി. പോള്‍, എം.എം. കാസിം, അബ്ദുല്‍ജബ്ബാര്‍ കാവാട്ട്, എന്‍.ആര്‍. സജീവ്, അധ്യാപകരായ എന്‍.പി. നസീമ, രമാദേവി, സി.എ. മുഹമ്മദ്, പി.ബി. ജലാലുദ്ദീന്‍, കെ.എച്ച്. സൈനുദ്ദീന്‍, പി.ടി.എ ഭാരവാഹികളായ പി.എ. സുബൈര്‍, റംല ഇബ്രാഹീം, പി.എൻ. സന്തോഷ് തുടങ്ങിയവര്‍ പ​ങ്കെടുത്തു. EM KMGM 5 Sound ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയർ ​സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർഥികൾ നൽകിയ സൗണ്ട് സിസ്റ്റം ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.