പുസ്തക പ്രകാശനം

കൂത്താട്ടുകുളം: വടകര സെന്‍റ്​. ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഉത്രജ ജയേഷി‍ൻെറ 'നെയ്ത്തിരി നാളം' കവിതാസമാഹാരം പ്രകാശനം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും പായൽ ബുക്സി‍ൻെറയും സംയുക്ത സഹകരണത്തോടെ ബാലസാഹിത്യകാരനും അധ്യാപകനുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാടാണ്​ പ്രകാശനം ചെയ്തത്. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി. എബ്രഹാം, ബിജി വി.എൻ. എന്നിവർ പുസ്തകാവതരണം നടത്തി. വാർഡ് അംഗം സി.വി. ജോയി കരിപ്പാൽ, നഗരസഭ കൗൺസിലർ ജിജോ ടി. ബേബി, പി.ടി.എ പ്രസിഡന്‍റ്​ സജി മാത്യു , പ്രിൻസിപ്പൽ ലിനി കുര്യാക്കോസ്, ജിലു വർഗീസ്, ജിജി എ. മാത്യു എന്നിവർ സംസാരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനി ലിഡിയ ജോയ് ഉത്രജയുടെ കവിത ആലപിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.