കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർ പാടത്ത് യുവ മത്സ്യ കർഷകൻ കുടിലിങ്ങൽ അബുവിൻെറ മത്സ്യകൃഷിയുടെ വിളവെടുപ്പും ആദ്യ വിൽപനയും വാർഡ് അംഗം എസ്.എം. അലിയാർ നിർവഹിച്ചു. ഫിഷറീസ് കോഓഡിനേറ്റർ ഷീബ റസിൽ അധ്യക്ഷത വഹിച്ചു. ജൈവ രീതിയിൽ വളർത്തിയ വാള, വരാൽ, കാരി, കരിമീൻ, കല്ലേമുട്ടി, കറൂപ്പ്, തിലോപ്പിയ, മുശി ഇനങ്ങളുടെ വിളവെടുപ്പാണ് നടന്നത്. ബ്ലോക്ക്തല മികച്ച മത്സ്യകർഷക അവാർഡ് ജേതാവും യുവ പ്ലൈവുഡ് വ്യവസായിയുമാണ് അബു. കവളങ്ങാട് വിവിധ പദ്ധതികൾ ആരംഭിച്ചു കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി/എസ്.ടി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 53 വിദ്യാർഥികൾക്കാണ് മരംകൊണ്ട് നിർമിച്ച മേശയും കസേരയും നൽകിയത്. എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണവും നടത്തി. 52 ഗുണഭോക്താക്കളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ നിർവഹിച്ചു. ഈ രണ്ട് പദ്ധതിക്കൾക്കായി 3.5 ലക്ഷത്തോളം രൂപയാണ് വകയിരുത്തിയത്. വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. മെംബർമാരായ രാജേഷ് കുഞ്ഞുമോൻ, ലിസ്സി ജോളി, ഉഷ ശിവൻ, അസി. സെക്രട്ടറി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.