കിണർ ഇടിഞ്ഞുവീണു

കാക്കനാട്: ഉറങ്ങിയെഴുന്നേറ്റപ്പോൾ മുറ്റത്തുണ്ടായിരുന്ന കിണർ കാണാനില്ല. കിണറിരുന്ന സ്ഥലത്ത് അവശേഷിച്ചിരുന്നത് വലിയൊരു ഗർത്തം മാത്രം. തൃക്കാക്കര കുടിലിമുക്കിനു സമീപം കരുവേലി വീട്ടിൽ ഷരീഫി‍ൻെറ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസം രാത്രി ഇടിഞ്ഞത്. രാത്രിയായതിനാൽ ആരും പുറത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നേരത്തെ കിണറിൽനിന്ന് പായൽ കുമിളകൾ കണ്ടതിനെത്തുടർന്ന് പരിശോധിക്കാനിരിക്കെയാണ് കിണർ അപ്പാടെ താഴേക്ക് ഇടിഞ്ഞത്. കിണറി‍ൻെറ മുകൾഭാഗത്ത് തറനിരപ്പിനോട് ചേർന്ന് നേരത്തെ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ഈ വിള്ളലുകൾ വലുതാകുകയും പിന്നീട് 18 അരഞ്ഞാണം താഴ്ചയുള്ള കിണർ മുഴുവനായും ഇടിയുകയുമായിരുന്നു. കിണർ ഇടിഞ്ഞതി‍ൻെറ ആഘാതത്തിൽ കൂലിപ്പണിക്കാരനായ ഷരീഫി‍ൻെറ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചിത്രം: തൃക്കാക്കര കുടിലിമുക്കിനുസമീപം കരുവേലി വീട്ടിൽ ഷരീഫി‍ൻെറ വീട്ടിലെ കിണർ ഇടിഞ്ഞനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.