APD naushad 40 harippad ഹരിപ്പാട്: കമുക് ദേഹത്ത് വീണ് യുവാവ് മരിച്ചു. വീയപുരം ഒന്നാം വാർഡ് വിരിപ്പിൽ പുത്തൻവീട്ടിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ നൗഷാദാണ് (40) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. പറമ്പിൽ വെട്ടി വെച്ചിരുന്ന കമുക് വലിച്ച് താഴെയിടാൻ ശ്രമിക്കുന്നതിനിടെ കമുക് ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മാതാവ്: ഖദീജ. ഭാര്യ: അഫീല. മകൾ: ഫൗസിയ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീയപുരം പടിഞ്ഞാറേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.