കാക്കനാട്: കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി മൂടാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഇടപ്പള്ളി ജുമാമസ്ജിദിന് മുന്നിലൂടെയുള്ള റോഡാണ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കുരുതിക്കളമായി മാറുന്നത്. കഴിഞ്ഞ ദിവസം കുഴിയിൽ കുടുങ്ങിയ ലോറി ഒരുവശത്തേക്ക് ചരിഞ്ഞത് ഏറെ അപകടഭീഷണി ഉയർത്തിയിരുന്നു. ഇതുസംബന്ധിച്ച് പരാതി പറയാൻ എത്തുമ്പോൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ റോഡിന്‍റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. തമ്മനം ചേരാനല്ലൂർ കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് മാസങ്ങൾക്കുമുമ്പ് ഈ റോഡ് പൊളിച്ചത്. അധികൃതർ പൈപ്പ് ലൈൻ സ്ഥാപിച്ച് പോയെങ്കിലും റോഡ് നന്നാക്കാതെ വന്നതോടെയാണ് അപകടം പതിവായത്. സ്കൂൾ കുട്ടികളും മദ്റസ വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേരാണ് ഇതുവഴി ദിനേന സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീഴുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസമായിരുന്നു ലോഡുമായി വന്ന ലോറി ഇവിടെ കുഴിയിൽ കുടുങ്ങിയത്. ലോറിയുടെ ടയറിന്‍റെ പകുതിയോളംഭാഗം കുഴിയിൽ കിടക്കുന്ന സ്ഥിതിയിലായിരുന്നു. ലോറി മറിയാതിരിക്കാൻ സമീപത്തുതന്നെ മറ്റൊരു ലോറി നിർത്തിയിട്ടശേഷം ഏറെ നേരമെടുത്തായിരുന്നു ഇത് തള്ളിമാറ്റിയത്. അപകടം നിത്യസംഭവമായതോടെ എന്ത് ചെയ്യുമെന്നറിയാത്ത സ്ഥിതിയിലാണ് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും. ഫോട്ടോ: ഇടപ്പള്ളി ജുമാമസ്ജിദിന് മുന്നിലെ കുഴിയിൽ അകപ്പെട്ട ലോറി മറിയാതിരിക്കാൻ സമീപത്തുതന്നെ മറ്റൊരു ലോറി ചേർത്തിട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.