വൈപ്പിൻ: റോഡുകളിൽ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ വൈദ്യുതി വകുപ്പ് നീക്കം ചെയ്തു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലം ഉണ്ടാവാതെ വന്നതിനെത്തുടർന്നാണ് നടപടി. കേബിൾ വലിക്കുന്നതിന് വൈദ്യുതി തൂണുകൾ ഉപയോഗിക്കാൻ നിശ്ചിത തുക അടക്കണം. നിലവിൽ ഒരു പോസ്റ്റിന് ഒരുവർഷത്തേക്ക് 145 രൂപയാണ് അടക്കേണ്ടത്. എന്നാൽ, പലരും ഈ ഇനത്തിൽ വൻ തുക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. അനുമതിപോലും വാങ്ങാതെ കേബിൾ സ്ഥാപിച്ചവരാണ് ഏറെയും. നിശ്ചിത സമയപരിധി കാരണം ഇവ നീക്കം ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷവും മാറ്റാത്ത കേബിളുകളാണ് മുറിച്ചുനീക്കിക്കൊണ്ടിരിക്കുന്നത്. പലയിടത്തും അനാവശ്യമായി കേബിളുകൾ സ്ഥാപിച്ചതായും കണ്ടെത്തി. പഴയ കേബിളുകൾ മാറ്റാതെ പുതിയത് വലിക്കുന്നതാണ് പലരുടെയും രീതി. ഇതുമൂലം പല തൂണിലും 10 കേബിൾ വരെ ഉണ്ട്. ഇതിൽ ആവശ്യമുള്ളവ മൂന്നോ നാലോ മാത്രമാണെന്നും പരിശോധനയിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.