കളമശ്ശേരി: നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് 'ഒപ്പം' രജിസ്ട്രേഷൻ ഞായറാഴ്ച വരെ തുടരും. ആവശ്യക്കാർ വർധിച്ചതിനെത്തുടർന്നാണ് ഞായറാഴ്ചകൂടി വെച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഈ മാസം 20ന് കളമശ്ശേരി ഗവ.പോളിടെക്നിക് കോളജിൽ നടക്കുന്ന ക്യാമ്പിൽ അലോപ്പതി ചികിത്സരംഗത്തെ ജനറൽ, സ്പെഷാലിറ്റി-സൂപ്പർ സ്പെഷാലിറ്റി എന്നിവയിലും ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലുമുള്ള ചികിത്സസൗകര്യം ഉണ്ടാകും. 23 സ്പെഷാലിറ്റികളിൽ പരിശോധനയും ചികിത്സ സൗകര്യങ്ങളും ക്യാമ്പിലുണ്ടാകും. ജില്ലയിലെ പ്രധാന സർക്കാർ-സ്വകാര്യ ആശുപത്രികളിലെ എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ശസ്ത്രക്രിയ സൗകര്യവും രക്തപരിശോധനകളും അർഹതപ്പെട്ടവർക്ക് സൗജന്യമായി ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും. അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വർഷവും മാർച്ചിൽ 'ഒപ്പം' സംഘടിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.