കടുങ്ങല്ലൂർ: മന്ത്രി പി. രാജീവ് ഉദ്ഘാടകനായ എടയാറ്റുചാൽ കൊയ്ത്തുത്സവം ഒരു വിഭാഗം പഞ്ചായത്ത് അംഗങ്ങൾ ബഹിഷ്കരിച്ചു. എടയാറിലെ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാൻറുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. യു.ഡി.എഫ് അംഗങ്ങളായ കെ.എസ്. താരാനാഥ്, ആർ. ശ്രീരാജ്, എം.കെ. ബാബു, ഓമന ശിവശങ്കരൻ, സജിത അശോകൻ, ഷാഹിന വീരാൻ, എസ്.ഡി.പി.ഐ അംഗങ്ങളായ സിയാദ് പറമ്പോടത്ത്, റമീന അബ്‌ദുൽ ജബ്ബാർ, ബി.ജെ.പി അംഗങ്ങളായ ബേബി സരോജം, സുനിത കുമാരി, ആർ. മീര എന്നിവരാണ് വിട്ടുനിന്നത്. എടയാറിൽ കോൺക്രീറ്റ് മാലിന്യം പൊടിച്ച് സിമൻറ് കട്ട നിർമിക്കുന്ന യൂനിറ്റ് സ്ഥാപിക്കുന്നതിൽ നാട്ടുകാർക്ക് എതിർപ്പുണ്ട്. എന്നാൽ, അത് അവഗണിച്ച് യൂനിറ്റ് സ്ഥാപിക്കാൻ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് അംഗങ്ങൾ പരിപാടി ബഹിഷ്കരിച്ചത്. എന്നാൽ, യു.ഡി.എഫുകാരായ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. മുഹമ്മദ് അൻവർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.