ആലുവ: സ്ത്രീയുടെ ലോകത്തെക്കുറിച്ച് ധാരാളം പഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിനിമക്കുപിന്നിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും പഠനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് സംവിധായിക വിധു വിൻസെന്‍റ് പറഞ്ഞു. ആലുവ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സൈറ്റിൽ തനിമ കലാസാഹിത്യവേദി കേരള സംഘടിപ്പിച്ച ഉയിരെഴുത്ത് പഠനക്യാമ്പിൽ 'സ്ത്രീയും സിനിമയും' വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. തനിമ സംസ്ഥാന അധ്യക്ഷൻ ആദം അയ്യൂബ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി ആമുഖ പ്രഭാഷണം നടത്തി. 'സിനിമയിലെ ചിഹ്നം, പ്രതിനിധാനം', 'സിനിമയും ഇസ്ലാമും' വിഷയങ്ങളിൽ ഡോ. ജമീൽ അഹമ്മദ്, എം. നൗഷാദ് എന്നിവർ ക്ലാസ് നയിച്ചു. ഞായറാഴ്ച അവസാനിക്കുന്ന ക്യാമ്പിൽ സിനിമയിലെ മുസ്‌ലിം, സിനിമയിലെ സമകാലികത, സിനിമയും താരശരീരവും, സിനിമയിലെ ജാതി എന്നീ വിഷയങ്ങളിൽ യഥാക്രമം സമീൽ ഇല്ലിക്കൽ, കെ.പി. ജയകുമാർ, ഡോ. പി.എസ്. രാധാകൃഷ്ണൻ, രൂപേഷ് കുമാർ എന്നിവർ ക്ലാസ് നയിക്കും. തനിമ സംസ്ഥാന രക്ഷാധികാരി ടി. മുഹമ്മദ് വേളം സമാപനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.