പിറവം: കെ-റെയിൽ പദ്ധതിക്കെതിരായി ജനങ്ങൾ പ്രതിഷേധിക്കുമ്പോഴും പദ്ധതി നടപ്പാക്കുമെന്ന സർക്കാർ പിടിവാശിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് അനൂപ് ജേക്കബ് എം.എൽ.എ. പിറവം ടൗണിൽ കെ- റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതി ജില്ല ചെയർമാൻ വിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ രാജീവൻ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. സംസ്ഥാന ചെയർമാൻ എം.ടി. തോമസ്, കോൺഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്‍റ് വിൽസൺ കെ. ജോൺ, ബി.ജെ.പി മധ്യമേഖല ഉപാധ്യക്ഷൻ എം.എൻ. മധു, യു.ഡി.എഫ് ജില്ല സെക്രട്ടറി രാജു പാണാലിക്കൽ, ഡി.സി.സി സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ, ജോണി അരീക്കാട്ടിൽ (കേരള കോൺഗ്രസ്), പി.കെ. രഞ്ചൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഷാജു ഇലഞ്ഞിമറ്റം (കോൺഗ്രസ്, സാജു പോൾ (ആം ആദ്മി പാർട്ടി), മോളി ബെന്നി (കൗൺസിലർ), പി.സി. ജോളി (കർഷക പ്രതിരോധ സമിതി), കെ.ഒ. ഷാൻ (എസ്.യു.സി.ഐ), മിനി കെ. ഫിലിപ്പ്, അഡ്വ. സുനു പി. ജോൺ, പൗലോസ് കുഴിക്കാട്ടിൽ, സി.എൻ. മുകുന്ദൻ, കുഞ്ഞുമോൻ, ലാലു മത്തായി, ഷിബു പീറ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.