ലിഫ്റ്റ് വീണ് യുവാക്കൾക്ക് പരിക്ക്

കാക്കനാട്: ലിഫ്റ്റ് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. കാക്കനാടിന് സമീപം വള്ളത്തോൾനഗറിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. നിർമാണം നടക്കുന്ന ഫർണിച്ചർ കടയിലെ ലിഫ്റ്റായിരുന്നു താഴേക്കുപതിച്ചത്. സംഭവസമയം ലിഫ്റ്റിലുണ്ടായിരുന്ന കോതമംഗലം സ്വദേശി അൽസാജ്, മാറമ്പള്ളി സ്വദേശി മുഹമ്മദ് റാഫി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന ലിഫ്റ്റിന് നിർമാണം നടക്കുന്നതിനാൽ ഇതിനാവശ്യമായ സാധനങ്ങൾ മുകൾനിലകളിലേക്ക് എത്തിക്കുന്നതിനായിരുന്നു താൽക്കാലിക ലിഫ്റ്റ് നിർമിച്ചത്. വെള്ളിയാഴ്ച രാത്രി ജോലികഴിഞ്ഞ് അൽസാജും റാഫിയും താഴേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റ് കെട്ടിയിരുന്ന ഇരുമ്പിന്റെ കയർ (iron rope) അഴിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. തൃക്കാക്കര നിലയത്തിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തേക്കെത്തിച്ചത്. ഇരുവരെയും തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും കാലിനും നടുവിനും പൊട്ടലേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.